വാഹന പരിശോധനയ്ക്ക് പോലീസും എംവിഡിയും ഒന്നിച്ചിറങ്ങും

തിരുവനന്തപുരം:
സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടികള്‍ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘകരെ പിടികൂടാൻ സംയുക്ത പരിശോധന നടത്തും. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിന്റേതാണ് ഈ തീരുമാനം. അപകടസാധ്യത കൂടിയ മേഖലകളിലായിരിക്കും പ്രധാനമായും സംയുക്ത പരിശോധന. ആദ്യഘട്ടത്തില്‍ അമിതവേഗത, മദ്യപിച്ച്‌ വാഹനമോടിക്കല്‍, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിവ ശ്രദ്ധിക്കും. കടുത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവും. ഹൈവേ പോലീസിന്റെ വാഹനങ്ങള്‍ മുഴുവൻ സമയവും ദേശീയ പാതകളില്‍ നിരീക്ഷണത്തിലുണ്ടാകും. റോഡ് നിർമാണത്തില്‍ പാളിച്ചകളുണ്ടോയെന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരും. കാല്‍നടക്കാരുടെ യാത്ര സുരക്ഷിതമാക്കാനും നടപടികളുണ്ടാകും. റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ലഭിച്ചവർക്ക് അത് അടയ്ക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍ നടത്തും. പിഴയടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകള്‍ നടത്തണം. സംസ്ഥാന പാതകളിലും പ്രധാന ചെറുറോഡുകളിലും നിർമിതബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ പദ്ധതിരേഖ തയ്യാറാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡ്രൈവർമാർക്ക് ബോധവൽകരണം നല്‍കാൻ വഴിയോര പരിശീലന കേന്ദ്രങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ആറുവരി ദേശീയപാതകളില്‍ നിശ്ചിത ഇടവേളകളില്‍ പാർക്കിങ് കേന്ദ്രങ്ങള്‍ വരുന്നുണ്ട്. ഇവയോട് ചേർന്നാകും ബോധവൽകരണ കേന്ദ്രങ്ങള്‍. ശൗചാലയം, വിശ്രമകേന്ദ്രം, ഭക്ഷണശാലകള്‍ എന്നിവയ്ക്കൊപ്പം റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് പരിശീലനഹാളുകളും നിർമിക്കും. പ്രധാനമായും ഹെവി ഡ്രൈവർമാരെ ലക്ഷ്യമിട്ടാകും ക്ലാസുകള്‍. തുടർന്നുള്ള യാത്രകളിലെ അപകടമേഖലകള്‍, സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ വിശദീകരിക്കും. സന്നദ്ധ സംഘടനകളുടെ സഹായവും തേടും. പിഴവ് വരുത്തുന്ന ഡ്രൈവർമാർക്ക് നിർബന്ധിത തിരുത്തല്‍ പരിശീലനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും നീക്കമുണ്ട്. ഇപ്പോള്‍ എടപ്പാളിലും കൊച്ചിയിലുമാണ് കേന്ദ്രങ്ങളുള്ളത്. അഞ്ചുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കോഴ്സില്‍ പങ്കെടുത്ത സാക്ഷ്യപത്രം ഹാജരാക്കിയാലേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.