തിരുവനന്തപുരം:
ഹൈസ്കൂള്‍ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിന് പിന്നാലെ ചോദ്യപ്പേപ്പറും കടുപ്പിക്കുന്നു. വാരിക്കോരി മാർക്കിട്ട് വിദ്യാർഥികളെ ജയിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ലളിതം, ഇടത്തരം, ഉന്നത നിലവാരമുള്ളവ എന്നിങ്ങനെ ചോദ്യങ്ങളെ വിഭജിക്കും. ഹൈസ്കൂള്‍ പരീക്ഷ പരിഷ്കരിക്കാനുള്ള എസ്.സി.ഇ.ആർ.ടി റിപ്പോർട്ട് ഉടൻ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ഇനിമുതല്‍ അധ്യാപക പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. എഴുത്തു പരീക്ഷയില്‍ 30 ശതമാനം മിനിമം മാർക്ക് ഈവർഷം എട്ടാംക്ലാസില്‍ നടപ്പാക്കും. അടുത്തവർഷം ഒൻപതിലും തുടർന്ന് പത്തിലും നിർബന്ധമാക്കും. നിരന്തരമൂല്യനിർണയത്തില്‍ 20 മാർക്ക് കിട്ടിയാലും എഴുത്തു പരീക്ഷയില്‍ 30 ശതമാനം നേടിയാലേ ജയിക്കാനാവൂ. പഠിച്ചവിഷയത്തില്‍ അവഗാഹമുള്ളവർക്കുമാത്രം എഴുതാവുന്ന വിധത്തില്‍ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ ത്തിലായിരിക്കും. സാമാന്യ ജ്ഞാനമുള്ളവർക്ക് എഴുതാവുന്ന രീതിയില്‍ 30 ശതമാനം ലളിതമായിരിക്കും. ബാക്കിയുള്ളവ ‘ഇടത്തര’വും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞാല്‍ മാതൃകാ ചോദ്യപ്പേപ്പർ പ്രസിദ്ധീകരിക്കും. തുടർന്ന്, ഇത്തവണ എട്ടാം ക്ലാസില്‍ പുതിയ ചോദ്യാവലി പരീക്ഷിക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ അടുത്ത വർഷമേ വരൂ എന്നതിനാല്‍, അപ്പോള്‍ മുതലേ പരീക്ഷാ പരിഷ്കാരം പൂർണമായി നടപ്പാക്കൂ. പാഠ്യപദ്ധതി പരിഷ്കാരം പൂർണമാവുന്നതോടെ, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ സമഗ്രമായി അഴിച്ചുപണിയുമെന്ന് അധികൃതർ അറിയിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്