സംസ്ഥാന യുവജന കമ്മീഷന്‍ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതവും ട്രോഫിയും ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം ഫോട്ടോ ഉള്‍പ്പെടെയുള്ള ബയോഡേറ്റ official.ksyc@gmail.com ലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തില്‍ നേരിട്ടോ നല്‍കണം. ഫോണ്‍ 0471-2308630.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.