എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ റദ്ദായതുമായ 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം. 2025 മാര്‍ച്ച് 18 വരെയാണ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നല്‍കുന്നത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ടോ അല്ലാതെയോ അപേക്ഷ സമര്‍പ്പിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പെ#ാതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സമയപരിധിക്കുള്ളില്‍ ഇവ ഹാജരാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. വിവിധ കാരണങ്ങളാല്‍ ജോലിയല്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് നോണ്‍ ജോയിനിങ്ങ് സര്‍ട്ടിഫിക്കറ്റ് നല്‍കിയും അംഗത്വം പുതുക്കാം. ഫോണ്‍ 04936202534.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍