എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നാളെ (ഡിസംബർ 22) മുതൽ ക്രിസ്തുമസ് കാർണിവൽ സംഘടിപ്പിക്കുന്നു. കാർണിവലിൻ്റെ ഭാഗമായി ഗാനമേള, കോമഡി ഷോ, ഫയർ-അക്രോബാറ്റിക് -സിനിമാറ്റിക് -ട്രൈബൽ ഡാൻസ്, ഫിഗർ ഷോ, മെഗാ ഷോ, മ്യൂസിക്കൽ പ്രോഗ്രാം എന്നിവ നടക്കും. ഡിസംബർ 31 വരെയാണ് കാർണിവൽ നടക്കുക.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍