ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ അഞ്ചില്‍ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഈ ദുശ്ശീലങ്ങളും മറ്റ് ആരോഗ്യ പ്രശ്‍നങ്ങളും ഇല്ലാത്തവർക്കും ഹൃദയാഘാതം സംഭവിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണം പോലുള്ള ഘടകങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ പതിയിരിക്കുന്ന അപകടം കണ്ണുകളില്‍ നോക്കി തിരിച്ചറിയാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയാഘാതം വരാൻ സാധ്യതയുള്ളവരുടെ കണ്ണില്‍ കണ്ടെത്താനാകുന്ന അഞ്ച് സൂചനകളുണ്ട്. കണ്ണിലെ റെറ്റിനയ്‌ക്ക് കീഴില്‍ മഞ്ഞനിറം കണ്ടേക്കാം. ഹൃദയാഘാതം വരാൻ സാദ്ധ്യത്തുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഈ മഞ്ഞനിറത്തെ ഡ്രൂസെൻ എന്നാണ് അറിയപ്പെടുന്നത്. നിങ്ങളുടെ കണ്ണിന്റെ കോർണിയക്ക് ചുറ്റും വളയങ്ങള്‍ ഉണ്ടെങ്കില്‍ ഇത് ഉയർന്ന കൊളസ്‌ട്രോളിന്റെ അളവിനെ സൂചിപ്പിക്കുന്നു. ആർക്കസ് സെനിലിസ് എന്നാണ് ഈ അവസ്ഥയെ ഡോക്ടർമാർ പറയുന്നത്. കണ്ണുകളിലെ ഇരുണ്ട പാടുകള്‍. കണ്ണുകളിലേക്ക് രക്തം വഹിക്കുന്ന ധമനികളിലുണ്ടാകുന്ന ബ്ലോക്കാണ് ഇതിനുകാരണം. കണ്‍പോളകളിലെ മഞ്ഞ നിറം. ഇത് നിങ്ങളുടെ ചീത്ത കൊളെസ്ട്രോള്‍ നില വളരെ കൂടുതലാണെന്നാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയെ സാന്തെലാസ്മ എന്നാണ് പറയുന്നത്. കണ്ണിന്റെ റെറ്റിനയില്‍ ചുവപ്പോ വെള്ളയോ കാണുകയാണെങ്കില്‍ നിങ്ങളുടെ റെറ്റിനയിലേക്കുള്ള ധമനിയില്‍ ബ്ലോക്ക് സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ