ബത്തേരി:സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ.റഫീഖിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. സിപിഐ എം ജില്ലാ സെക്രട്ടയേറ്റ് അംഗമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കലിക്കറ്റ് സർവകലാശാല മുൻ ജനറൽ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് , സംസ്ഥാന സ്പോട്സ് കൗൺസിൽ സ്ഥിരംസമിതി അംഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.