പ്രവാസി വയനാട് (യു.എ.ഇ)യുടെ ബാഡ്മിന്റൺ ടൂർണമെന്റും ഫാമിലി മീറ്റും 2024 ഡിസംബർ 15-ന് അജ്മാൻ വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് വിജയകരമായി നടന്നു. വാശി നിറഞ്ഞ മത്സരങ്ങൾ കൊണ്ട് സമ്പന്നമായ ടൂർണമെന്റിൽ 26 ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിൽ ദുബായ് ചാപ്റ്ററിന്റെ പ്രജീഷും അബിയും ഷാർജ ചാപ്റ്ററിന്റെ നിലവിലെ ചാമ്പ്യന്മാരായ ബിജു-ആദിത്യ സഖ്യത്തെ പരാജയപ്പെടുത്തി പുരുഷ വിഭാഗം ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ ഷാർജ ചാപ്റ്റർ വിജയകിരീടം നേടി.
ടൂർണമെന്റിന്റെ ഉദ്ഘാടനം അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ പായിക്കാടും സെൻട്രൽ കമ്മിറ്റി ചെയർമാൻ പ്രസാദ് ജോണും ചേർന്ന് നിർവഹിച്ചു.
വിജയികളായ ടീമുകൾക്കുള്ള അവാർഡുകൾ:
പുരുഷ വിഭാഗം ചാമ്പ്യന്മാർ: ദുബായ് ചാപ്റ്റർ (ട്രോഫിയും ക്യാഷ് അവാർഡും)
പുരുഷ വിഭാഗം റണ്ണറപ്പ്: ഷാർജ ചാപ്റ്റർ (ട്രോഫിയും ക്യാഷ് അവാർഡും))
വനിതാ ചാമ്പ്യന്മാർ: ഷാർജ ചാപ്റ്റർ
സ്പോൺസർമാർ:
GLYZOL ടൂർണമെൻ്റിന്റെ പ്രധാന സ്പോൺസർ. കൂടാതെ, LACNOR, OASIS WATER, EMIRATES VISION METAL WORK LLC, CAPITAL ASSOCIATES LLC, FRANGULF Advocates എന്നിവരും സഹ-സ്പോൺസർമാരായിരുന്നു.
സെൻട്രൽ കമ്മിറ്റി ട്രഷറർ സാജൻ നന്ദി പ്രകാശനം ചെയ്തു.