പനമരം,നെല്ലിയമ്പം, നടവയല്‍, വേലിയമ്പം റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 26,27 തിയതികളില്‍ നെയ്ക്കുപ്പ ഫോറസ്റ്റ് ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പുല്‍പ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കേണിച്ചിറ വഴി പോകണം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.