കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖത്തില്‍ നടന്ന കേരളോത്സവ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. 365 പോയിന്റ് നേടിയാണ് കോട്ടത്തറ വിജയികളായത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണനില്‍ നിന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ്, ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, യുവജന ക്ലബ്ബ് പ്രതികള്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500