ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അമ്പുകുത്തി,മലവയൽ യൂണിറ്റുകളുടെ സഹകരണത്തോടെ ക്രിസ്തുമസ് പുതുവൽസരാഘോഷത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി പ്രോഗ്രാം സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.അധ്യക്ഷത വഹിച്ചു.നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ ബാബു മുഖ്യസന്ദേശം നൽകി.ലില്ലി വർഗീസ്, വത്സ ജോയി,സുനീറ ഹാരിസ്,ജാൻസി ബെന്നി,വിനി ബാലൻ,ദിവ്യ പ്രകാശൻ,
അൽഫോൻസ ജോസ്, ഡിലോൺ,അഭിന്യ,ഷിജിൽന എന്നിവർ സംസാരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്