ടൗണ്‍ഷിപ്പിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍ – നെടുമ്പാല എസ്റ്റേറ്റുകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. ഭൂമിയുടെ വില നിര്‍ണയ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഭൂമി ഒരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാണ ഏജന്‍സികളായ കിഫ്‌കോണിനും ഉരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ