സൈബർ തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കുക എന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. പലരൂപത്തിലും ഭാവത്തിലും തട്ടിപ്പുകാർ സൈബർ ലോകത്ത് അരങ്ങുവാഴുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്സാപ്പ് ആണ് തട്ടിപ്പുകാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമെന്നാണ് പറയുന്നത്. തൊട്ടുപ്പിന്നില്‍ ടെലിഗ്രാമും ഇൻസ്റ്റഗ്രാമും ഉണ്ട്. 2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍, വാട്ട്സാപ്പ് വഴിയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളാണ് വന്നത്. ടെലിഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 22,680 പരാതികളും ഇൻസ്റ്റാഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 19,800 പരാതികളും രജിസ്റ്റർ ചെയ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2023-24ലെ വാർഷിക റിപ്പോർട്ട് പറയുന്നത്, സൈബർ തട്ടിപ്പുകാർ ഈ കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നതിന് ഗൂഗിള്‍ സേവന പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നുവെന്നാണ്. ടാർഗെറ്റ് ചെയ്ത പരസ്യങ്ങള്‍ക്ക് ഗൂഗിള്‍ പരസ്യ പ്ലാറ്റ്ഫോം സൗകര്യപ്രദമാണ്. ഇത് തട്ടിപ്പുക്കാർ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍, വീട്ടമ്മമാർ, വിദ്യാർത്ഥികള്‍, നിർധനരായ ആളുകള്‍ എന്നിവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







