തലകാക്കാൻ ഹെൽമറ്റ്, പക്ഷേ മറ്റൊരു തരത്തിൽ വില്ലൻ!!; സത്യത്തിൽ നിങ്ങളറിയേണ്ടത്

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും അത് പാലിക്കാറില്ല. മുടിയുടെ ഭംഗിപോകും മുടികൊഴിച്ചില്‍ ഉണ്ടാവും അസ്വസ്ഥത എന്നൊക്കെ പറഞ്ഞ് പലരും ഹെല്‍മറ്റിനെ മാറ്റിനിർത്തും. എന്നാല്‍ ഈ സ്വഭാവത്തിന് കനത്ത വില നല്‍കേണ്ടി വരും. അപകടം സംഭവിച്ചാല്‍ തലയില്‍ ഉണ്ടാവുന്ന മുറിവ് മരണത്തിനോ അല്ലെങ്കില്‍ ദീർഘനാള്‍ അബോധവസ്ഥയിലും കിടക്കാനോ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളും പ്രിയപ്പെട്ടവരും ഹെല്‍മറ്റ് നിർബന്ധമായും ധരിക്കാറുണ്ടെന്ന് ഉറപ്പാക്കുക. ഹെല്‍മറ്റ് ധരിക്കുന്നതിന് മുൻപ് കോട്ടണ്‍ തുണിയോ ടിഷ്യൂവോ വെച്ച്‌ വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാം. ശരിയായ അളവിലും ഭാരത്തിലും ഉള്ള ഹെല്‍മറ്റ് നോക്കി തിരഞ്ഞെടുക്കുക. മറ്റൊന്ന് ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ മുടികൊഴിച്ചില്‍ വരുമെന്നും കഷണ്ടിക്ക് കാരണമാകുമെന്നുമുള്ള യുവാക്കളുടെ ഭീതിയാണ്. യഥാർത്ഥത്തില്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം മുടികൊഴിച്ചില്‍ ഉണ്ടാവില്ല ദീർഘനേരം ഹെല്‍മറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാല്‍ അത് ഹെയർ ഫോളിക്കിളുകള്‍ ഓക്‌സിജൻ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചില്‍ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാല്‍ ഓക്‌സിജനും ഹെയർ ഫോളിക്കിളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമില്‍ നിന്നാണ് ഹെയർ ഫോളിക്കിളുകള്‍ക്ക് ഓക്‌സിജൻ ലഭിക്കുന്നത്. എന്നാല്‍ പാകമല്ലാത്ത ഹെല്‍മറ്റ്, തൊപ്പി എന്നിവ വെയ്ക്കുന്നത് മുടി കൊഴിയാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സർക്കുലേഷൻ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാർക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക. എപ്പോഴും മാറ്റി മാറ്റി ധരിക്കാൻ ഒന്നില്‍കൂടുതല്‍ ഹെല്‍മറ്റ് വാങ്ങിക്കുക. വൃത്തിഹീനമായ ഹെല്‍മറ്റ് ധരിക്കുന്നതാണ് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകുന്നതും ഇത് തലയോട്ടിയേയും മുടിയെയും ദുർബലപ്പെടുത്തുന്നതും. ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാർഫ് പോലുള്ള സംരക്ഷണ പാളി ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മുടി നനഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ധരിക്കുന്നതും ആരോഗ്യം നശിപ്പിക്കും. എപ്പോഴും വൃത്തിയായി കഴുകി ഉണക്കിയ തലയില്‍ ഹെല്‍മറ്റ് ധരിക്കുക.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.