13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്

വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.

2016-നും 2020-നും ഇടയില്‍ വിദ്യാർത്ഥിയോടൊപ്പം തന്റെ വീട്ടില്‍ ഒരുമിച്ച്‌ താമസിച്ചപ്പോള്‍ വിദ്യാർത്ഥിയുമായി “അനുചിതമായ ലൈംഗിക ബന്ധം’ ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.രക്ഷിതാക്കളുമായി നല്ല ബന്ധത്തിലായതോടെ കുട്ടികളെ ചില ദിവസങ്ങളില്‍ ലോറയുടെ വീട്ടില്‍ താമസിക്കാൻ അവർ അനുവദിച്ചിരുന്നു. ആ അവസരത്തിലായിരുന്നു ഇരുപത്തെട്ടുകാരിയായ ലോറ അനുചിതമല്ലാത്ത ബന്ധം തുടങ്ങിയത് ‌ഈ ബന്ധത്തില്‍ ലോറ ഗർഭിണിയാവുകയും ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിയുടെ രക്ഷാകർത്താക്കള്‍ പൊലീസില്‍ പരാതി നല്‍കി. ലൈംഗികാതിക്രമം, കുട്ടിയുടെ ക്ഷേമവും ജീവനും അകപടത്തിലാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലോറയ്‌ക്കെതിരെ കേസടുത്തിരിക്കുന്നത്. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന് മാനക്കേടായ സംഭവം എന്നാണ് ലോറയുടെ നടപടിയെ പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്.കേസും വഴക്കും ആയതോടെ ലോറയെ സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. പതിമൂന്നുകാരന്റെ സഹോദരനെയും ഇവർ ഉപദ്രവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അക്കാര്യം കൂടി വ്യക്തമായാല്‍ ശിക്ഷ കടുത്തതായിരിക്കും.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.