പാടിവയല്‍ കടച്ചിക്കുന്ന് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി
ടിപ്പര്‍ ലോറി ഡ്രൈവർ
സിൽവസ്റ്റൻ(57) ആണ് മരിച്ചത്. ക്വാറി തെളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ടിപ്പര്‍ ലോറിക്കു മുകളില്‍ വലിയ പാറക്കല്ലുകള്‍ വീഴുകയായിരുന്നു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്