വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.

മേപ്പാടി: വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ചും മേപ്പാടി ഫോറസ്റ്റുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ നല്ലന്നൂർ വനത്തിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി തകര ബാരലുകളിൽ സൂക്ഷിച്ച 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല.

കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്, ഇന്റലിജൻസ് ഇൻസ്പക്ടർ സുനിൽ എം.കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.വി ഷാജിമോൻ , കെ .രമേഷ്, പി .എസ് വിനീഷ്, ഏലിയാസ്. EV സി.ഇ.ഒ മാരായ അൻവർ, സജീവ് .ഒ, വനിത സി.ഇ.ഒ അനിത ,എക്‌സൈസ് ഡ്രൈവർ വീരാൻ കോയ, മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉഷാദ്. CC, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൽ M, ബിനീഷ്.P. P എന്നിവർ ഉണ്ടായിരുന്നു.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.