പടിഞ്ഞാറത്തറ:
ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും.
കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,
അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന് മണ്ഡലം പ്രസിഡൻ്റ് പി.കെ വർഗീസ് അറിയിച്ചു.രാവിലെ 9 മണിക്ക് 16-ാം മൈലിൽ ഡി.സി.സി പ്രസിഡൻ്റ്
അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും.കോൺഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ അബ്ദുറഹ്മാൻ,
പോൾസൺ കൂവക്കൽ എന്നിവർ പങ്കെടുക്കും. ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കൾ നേതൃത്വം നൽകും. വൈകിട്ട് 5.30 ന് പടിഞ്ഞാറത്തറയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ ചാണ്ടി ഉമ്മൻ , ടി. സിദ്ധീഖ് , എ .ഫൈസൽ ബാബു എന്നിവർ സംസാരിക്കും.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ
കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ







