ബത്തേരി: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടന്ന ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങളിൽ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ വി. കെ റാഷിദ് ഒന്നാം സ്ഥാനവും, കെ എം ജിൽസ് രണ്ടാം സ്ഥാനവും നേടി. ഡബിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണി റ്റി ലെ സജീവൻ, എം.എൻ നേതിൽ സഖ്യം ചാമ്പ്യന്മാരായി. സ്പെഷ്യൽ യൂണിറ്റിലെ ടി.എം പ്രശാന്ത്, പി ജി സതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവർക്കുള്ള ഡബിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ ടി.എം പ്രശാന്ത്, സജീവൻ സഖ്യം ഒന്നാം സ്ഥാനവും, സ്പെഷ്യൽ യൂണിറ്റിലെ ഗിരീഷ്, പി ജി സതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വനിതകളുടെ സിംഗിസിൽ കൽപ്പറ്റ സബ് ഡിവിഷനിലെ ശ്രീതു ഒന്നാംസ്ഥാനവും സൈദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഡബിസിൽ ശ്രീതു, സൈദ സഖ്യം ഒന്നാം സ്ഥാനവും സ്പെഷ്യൽ യൂണിറ്റിലെ ജാൻസി, വിജയകുമാരി സഖ്യം രണ്ടാം സ്ഥാനവും നേടി. ബത്തേരി വയനാട് ക്ലബ്ബിൽ വച്ചു നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായർ നിർവഹിച്ചു. നാർകോട്ടിക് സെൽ എസ്.ഐ ഹരീഷ്, സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ ഇർഷാദ് മുബാറക്, പി.ജി. സതീഷ്കുമാർ, ബിപിൻ സണ്ണി എന്നിവർ സന്നിഹിതരായി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







