കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ വിഷയങ്ങളെ അധികരിച്ചാണ് പ്രദർശനം ഒരുക്കുന്നത്. മാതൃഭൂമി പത്രവും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും കൽപ്പറ്റ എം സി എഫും സംയുക്തമായാണ് വൈവിധ്യമാർന്ന പരിപാടികൾ മൂന്നു ദിവസങ്ങളിലായി നടത്തുന്നത്.
പട്ടികവികസന വകുപ്പു മന്ത്രി ഒ. ആർ കേളു വ്യാഴാഴ്ച ബഹു :പട്ടികജാതി, രാവിലെ 11 മണിക്ക് എക്സിബിഷൻ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ എം സി എഫ് പ്രസിഡണ്ട് ഡോ. ജമാലുദ്ധീൻ ഫാറൂഖി അധ്യക്ഷത വഹിക്കും. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട് ജില്ലയിൽ നടാപ്പാക്കുന്ന ബി എൽ എസ് പ്രോഗ്രാമിന്റെ ലോഗോ എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. യു ബഷീർ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്യും. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. എം സി എഫ് ജന : സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ,മാതൃഭൂമി ബ്യൂറോ ചീഫ് നീനു മോഹൻ, സി സി എസ് കെ വയനാട് പ്രസിഡണ്ട് വി ജി ജി സുരേന്ദ്രനാഥ്.എക്സി സുരേന്ദ്രനാഥ്,എക്സിബിഷൻ വിംഗ് ചെയർമാൻ ഡോ. യൂനുസ് സലിം, പി ടി എ പ്രസിഡന്റ് കെ പി ശംസുദ്ധീൻ, എക്സിബിഷൻ കോ ഓർഡിനേറ്റർ നജീബ് കാരാടൻ പ്രസംഗിക്കും.
ഉച്ചക്ക് 2 മണിക്ക് പുതു തലമുറ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജിഷ് ജനാർദ്ദനൻ ക്ലാസ്സെടുക്കും. പാരന്റിങ് സെഷൻ പ്രമുഖ ട്രൈനർ രംഗീഷ് കടവത്ത് ക്ലാസ്സ് നയിക്കും.
വെള്ളിയാഴ്ച 10 മണിക്ക് പരിസ്ഥിതി സെഷനിൽ മാത്യഭൂമി അസിസ്റ്റന്റ് എഡിറ്റർ ഡോ. കെ സി. കൃഷ്ണകുമാർ ക്ലാസ്സെടുക്കും.
ഉച്ചക്ക് 2 മണിക്ക് മൃദുൽ എം മഹേഷ് നയിക്കുന്ന ജില്ലാ തല ഇന്റർ സ്കൂൾ ക്വിസ് മത്സരം നടക്കും..
ശനിയാഴ്ച രാവിലെ 10 മണിക്ക് സി കെ ജയരാജൻ കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകും.11 മണിക്ക് വയനാടിന്റെ ജീവ ശാസ്ത്ര മേഖല എന്ന വിഷയത്തിൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ കമൽ ക്ലാസ്സ് നയിക്കും ഉമേഷ് പാവുംകണ്ടി, അപർണ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ഉച്ചക്ക് 2 മണിക്ക് സ്തനാർബുദവും സ്ത്രീകളുടെ ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോ. സി എ സമ്മി ക്ലാസ്സെടുക്കും.3 മണിക്ക് ജില്ലാതല ഡിബേറ്റ് മത്സരം നടക്കും.
5 മണിക്ക് ചേരുന്ന സമാപന സമ്മേളനം അഡ്വ. ടി സിദ്ധീഖ് എം ൽ എ.ഉത്ഘാടനം ചെയ്യും. സിൽവർ ജൂബിലി മുഖ്യ രക്ഷാധികാരി ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. മാതൃഭൂമി ഓപ്പറേഷൻസ് ഡയറക്ടർ നിർവഹിക്കും. മാതൃഭൂമി ജനറൽ മാനേജർ കെ ആർ പ്രമോദ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി ജി എം സൂപ്പി കലങ്കോടൻ, സി സി എ കെ വയനാട് ജില്ലാ സെക്രട്ടറി ഷിംജിത് വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിഡ ആന്റണി, കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി പി നസ്റത്ത്, മേപ്പാടി എം സി എഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ പി സോമലത, മദർ പി ടി എ പ്രസിഡന്റ് പി ഒ ചാന്ദ്നി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിക്കും. ദേവിക ശ്രേയാംസ് കുമാർ സമ്മാനദാനം
വൈകുന്നേരം 6 മണിക്ക് പ്രമുഖ ഗസൽ ഗായകൻ റാസ നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.
എം സി എഫ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പെയിന്റിംഗ്, ചിത്രരചന, തുടങ്ങിയവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും നഴ്സിംഗ് കോളേജിന്റെയും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളും മറ്റു പരിശീലന പരിപാടികളും എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. ബി എൽ എസ് ട്രൈനിംഗ് പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.
പ്രദർശന നഗരിയിൽ മാതൃഭൂമി ബുക്ക്സ്റ്റാൾ മൂന്നു ദിവസവും പ്രവർത്തിക്കും. എം സി എഫ് എ ഐ ലാബ്, വയനാട് ബാംബൂ വില്ലേജ്, പ്രമുഖ പുരാവസ്തു ഗവേഷകനായ സലിം പടവെണ്ണയുടെ പുരാവസ്തു ശേഖരം, ഹണി മ്യൂസിയം. ഇതര സ്റ്റാളുകൾ എന്നിവ പ്രദർശന മേളയുടെ മാറ്റ് വർദ്ധിപ്പിക്കും. ജില്ലയിലെ മറ്റ് സ്കൂൾ സ്കൂൾ വിദ്യാ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ ആദ്യാവസാനം സൗകര്യം ചെയ്യുന്നുണ്ട്.
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും. രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് മൂവായിരം രൂപയും ക്യാഷ് അവാർഡ് നൽകുന്നുണ്ട്. ഡിബേറ്റിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് അയ്യായിരം രൂപയും, രണ്ടാം സ്ഥാനത്തിന് മൂവായിരം രൂപയും നൽകും.
അറിവും വിനോദവും സമന്വയിപ്പിച്ച മെഗാ എക്സിബിഷൻ ജില്ലയിലെ വിദ്യാർത്ഥികൾക്കും പൊതു അനുഭവമാകുമെന്നാണ് പ്രതീക്ഷ.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
1. ഡോ.ജമാലുദ്ദീൻ ഫാറൂഖി (പ്രസിഡന്റ്, എം.സി.എഫ്)
2. ഡോ.മുസ്തഫ ഫാറൂഖി (ജന: സെക്രട്ടറി,എം.സി.എഫ്)
3. ഡോ.ഷാനവാസ് പള്ളിയാൽ (ഡെപ്യൂട്ടി ജനറൽ മാനേജർ, ഡോ.മുപ്പൻസ് മെഡിക്കൽ കോളേജ്, മേപ്പാടി)
4. ശ്രീ. നജീബ് കാരാടൻ (കൺവീനർ, സ്വാഗത സംഘം)
5. ശ്രീ. എം.മുഹമ്മദ് മാസ്റ്റർ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി)








