മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഉദ്ഘാടനവും ഓറിയന്റേഷൻ ചടങ്ങും പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം.എൽ. നിർവ്വഹിച്ചു.
വൈസ് പ്രിൻസിപ്പാൾ ഡോ. ജിജി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.ജീവാ ജെയിംസ്, ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ. നീതു ജെ, എം. ഫാം (ഫാർമസ്യൂട്ടിക്സ്) കോഴ്സ് കോ-ഓർഡിനേറ്റർ ഡോ. ടീന രാജു, ദിലിൻ പി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിലവിൽ എം ഫാം ഫാർമസി പ്രാക്ടീസ് കോഴ്സ് ഇവിടെ നിലവിലുണ്ട്.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്
തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ







