കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും ബത്തേരി സ്റ്റേഷനിലേക്ക് ഫോഴ്‌സ് ഗൂർക്ക, റോയൽ എൻഫീൽഡ് ബൈക്കും കൂടാതെ ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് (DFSL)ട്രാവല്ലറുമാണ് അനുവദിച്ചത്. ജില്ലാ പോലീസ് ഓഫീസിൽ വച്ചു നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ അഡിഷണൽ എസ് പി എൻ ആർ ജയരാജ് പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







