സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പന്‍ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന്‍ (52), എറണാകുളം തട്ടാഴം സ്വദേശി പാര്‍ത്ഥസാരഥി (76), തൃശൂര്‍ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷണന്‍ (60), മുണ്ടൂര്‍ സ്വദേശി മയ്യാടി (80), ഷൊര്‍ണൂര്‍ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനന്‍ (43), മലപ്പുറം ഊര്‍കാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്മണ്യന്‍ (53), മാമ്പാട് സ്വദേശി അബ്ദുള്‍ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പന്‍ (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലന്‍ (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്‍ (52), കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്ണന്‍ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 608, മലപ്പുറം 595, കൊല്ലം 475, എറണാകുളം 309, ആലപ്പുഴ 372, പത്തനംതിട്ട 287, കോട്ടയം 291, കണ്ണൂര്‍ 249, തിരുവനന്തപുരം 183, തൃശൂര്‍ 265, പാലക്കാട് 117, ഇടുക്കി 127, വയനാട് 81, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 554, പത്തനംതിട്ട 150, ആലപ്പുഴ 249, കോട്ടയം 243, ഇടുക്കി 176, എറണാകുളം 592, തൃശൂര്‍ 500, പാലക്കാട് 243, മലപ്പുറം 790, കോഴിക്കോട് 450, വയനാട് 149, കണ്ണൂര്‍ 206, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,96,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,644 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,102 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുറ്റൂറിനെയാണ് (സബ് വാര്‍ഡ് 2) ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.