വടുവൻചാൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹപാഠിക്കൊരു സ്നേഹഭവന നിർമ്മാണ സ്വാഗത സംഘ രൂപീകരണം മലയച്ചം കൊല്ലിയിൽ വെച്ച് നടന്നു. സ്കൂൾ എസ് എം സി അംഗം രാധാകൃഷ്ണൻ കെ കെ യുടെ അധ്യക്ഷതതയിൽ ചേർന്ന യോഗത്തിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി സ്വാഗതമറിയിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ എസ്, സ്റ്റാഫ് സെക്രട്ടറി സക്കീർ ഹുസൈൻ വലിയാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടന്ന ചർച്ചയുടെ ഭാഗമായി എല്ലാവരുടേയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ടി ബി സെനു ചെയർമാനും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കൺവീനറായും ഭവന നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. നാട്ടുകാരും, സ്കൂൾ പി റ്റി എ, എസ് എം സി, എം പി റ്റി എ അംഗങ്ങളും മറ്റ് ജീവകാരുണ്യ സംഘടനകളും ഒന്ന് ചേർന്ന് വീട് നിർമ്മിക്കാം എന്ന് തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങളുടേയും പിൻതുണയോടെ എല്ലാവരുടേയും സ്വപ്നമായ ഈ വീട് നിർമ്മാണവുമായി മുന്നോട്ട് പോവാം എന്നാണ് എൻ എസ് എസ് വൊളണ്ടിയേഴ്സ് കരുതുന്നത്. സ്കൂൾ എസ് എം സി അംഗം പി വി സുനിൽ കുമാർ യോഗത്തിന് നന്ദി അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ