പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, ഡയരക്ടർ ജാഫർ പി.എ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫീസർ ബൈജു കെ.വി, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി എ.നൌഷാദ് അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍