കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ റോസമ്മ എടത്തന, നിത്യ കാട്ടിക്കുളം, അരുൺകുമാർ മാനന്തവാടി, റോസമ്മ ചാക്കോ കാട്ടിക്കുളം എന്നിവർ ഫാബ്രിക് പെയിൻ്റിങ്ങ്, പൂക്കൾ നിർമിക്കൽ എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. തൊഴിൽ നൈപുണി വികസിപ്പിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്വന്തമായി സമ്പാദിച്ച് ആത്മവിശ്വാസം കൈവരിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്