കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെ 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് നൂര്‍ഷ ചേനോത്ത് സ്വാഗതം അശംസിക്കുകയും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം നര്‍വ്വഹിക്കുകയും ചെയ്തു. കരട് പദ്ധതി രേഖ പ്രാകാശനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ ബി നസീമയ്ക്ക് നല്‍കി കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുല്‍ ഗഫൂര്‍ കാട്ടി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ ലിഷു പദ്ധതി വശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, ഡിവിഷന്‍ മെമ്പര്‍ ടി മണി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ധീന്‍ പള്ളിക്കര, ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് തന്‍വീര്‍, മോയിന്‍ കടവന്‍, കണിയാമ്പറ്റ സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.ജോര്‍ജ്ജ് പള്ളത്ത്,സലിജ ഉണ്ണി, മുരളി മാസ്റ്റര്‍, ഡോ. അമ്പി ചിറയില്‍, കുഞ്ഞമ്മദ് നെല്ലോളി, വി.പി യൂസഫ്, വാര്‍ഡ് മെമ്പര്‍മാര്‍, രാഷട്രീയ – സാമൂഹ്യ പ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ശ്രീ. മനോഹരന്‍, അസ്ലം ബാവ മുതലായവര്‍ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍