കൽപ്പറ്റ :
കേരള നഗര നയ കമ്മീഷന്റെ ഭാഗമായി വിദ്യാര്‍ത്ഥി കൗണ്‍സിലും കുട്ടികളുമായുള്ള സംവാദവും നടന്നു. കില നഗര നയ സെല്ലും യൂണിസെഫും ചേര്‍ന്നാണ് വിദ്യാര്‍ത്ഥി കൗണ്‍സിലും സംവാദവും സംഘടിപ്പിച്ചത്.
വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥി കൗണ്‍സിലില്‍ 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൗണ്‍സിലില്‍ വയനാട്ടിലെ ആനുകാലിക പ്രശ്നങ്ങള്‍, നഗരപ്രദേശങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. പ്രമേയങ്ങള്‍ തയ്യാറാക്കി കില നഗര നയ സെല്ലിന് സമര്‍പ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗര സഭ റവന്യൂ ഇന്‍സ്പെക്ടര്‍ ഷാജി സക്കറിയ അധ്യക്ഷനായി. യൂണിസെഫ് കണ്‍സള്‍ട്ടന്റ് മനീഷ് എം നായര്‍, എസ് പി സി പ്രോജക്ട് ഓഫീസര്‍ മോഹന്‍ ദാസ്, ജില്ലാ ആസൂത്രണ കമ്മീഷനിലെ റിസര്‍ച്ച് ഓഫീസറായ ഷീജ സി, വൈത്തിരി അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ജോയ് വി സ്‌കറിയ എന്നിവര്‍പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്