പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ആറാം തരം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 10 നും 13 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2012 മാര്‍ച്ച് 31 നും 2015 ഏപ്രില്‍ 1 നുമിടയില്‍ ജനിച്ചവരായിരിക്കണം. വാര്‍ഷിക വരുമാന പരിധിയില്ല. 80 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 10 ശതമാനം സീറ്റുകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കും ശേഷിക്കുന്ന സീറ്റുകള്‍ അനാഥരായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. www.stmrs.in പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജാതി, വാര്‍ഷിക വരുമാനം, ജനന തീയ്യതി, പഠിക്കുന്ന ക്ലാസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബന്ധപ്പെട്ട ട്രൈബല്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലെത്തിക്കണം. ഇതിന്റെ പകര്‍പ്പ് ഫെബ്രുവരി 20 ന് വൈകീട്ട് 5 ന് മുമ്പായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ മാനന്തവാടി, സുല്‍ത്താന്‍ബത്തേരിെൈ ട്രബല്‍ എക്സറ്റന്‍ഷന്‍ ഓഫീസിലോ നല്‍കണം. ഫോണ്‍ 04936 202232

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള