ഒട്ടുമിക്ക എല്ലാ ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് ചോക്ലേറ്റ്. പ്രായഭേദമന്യേ എല്ലാവർക്കും ഇതിന്റെ രുചി ഏറെ പ്രിയങ്കരമാണ്. ചോക്ലേറ്റ് പ്രിയരേ സന്തോഷിപ്പിച്ചു കൊണ്ടുവന്ന പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം ആരോഗ്യപരമായി ചോക്ലേറ്റുകൾക്ക് ഗുണങ്ങൾ ഏറെയാണ്. പ്രമേഹരോഗികളും ഹൃദ്രോഗികളും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുകയാണെങ്കിൽ അത് അവർക്ക് വളരെ ഗുണകരമായിരിക്കുമെന്നാണ് പഠന റിപ്പോർട്ട്.
ചോക്ലേറ്റ് കഴിക്കുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറയുകയും പ്രേമേഹരോഗികളുടെ രക്തത്തിൽ ഇന്‍സുലിന്റെ അളവ് കുറയുന്നതുമായാണ് കണ്ടെത്തൽ. ഇതു കേട്ട് കണ്ടമാനം ചോക്ലേറ്റ് കഴിക്കുകയുമരുത്. ദിവസേന 200 മുതൽ 600 എംജി വരെ ചോക്ലേറ്റ് കഴിക്കുന്നവരിൽ ആണ് ഗുണകരമായ ഫലം കാണിച്ചിരിക്കുന്നത്.
മിതമായ അളവിൽ കഴിക്കുന്ന ഡാർക്ക് ചോക്ലേറ്റ് രക്തത്തിൽ അടങ്ങിയിരിക്കുന്ന ഇന്‍സുലിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കാര്യങ്ങളെ ചെറുക്കുകയും ചെയ്യുമെന്നാണ് ഗവേഷണത്തിൽ പറയുന്നത്. പ്ലെയിൻ ചോക്ലേറ്റുകളാണ് മിൽക്ക് അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റിനേക്കാൾ നല്ലത്.
പഠനത്തിന്റെ ഭാഗമായി 1139 ആളുകൾക്ക് 119 രുചികളിലുള്ള ചോക്ലറ്റുകളാണ് നൽകിയത്. ചോക്ലേറ്റ് മിതമായ അളവിൽ കഴക്കുന്നവരുടെ ഉറക്കത്തിന്റെ ഗുണനിലവാരവും ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും ഏറെ സഹായമാകുന്നതയും കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ആക്സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലവനോളുകൾ, കാറ്റെച്ചിനുകൾ എന്നിവയാണ് ആരോഗ്യകാര്യത്തിൽ ഗുണകരമായി ഭവിക്കുന്നത്.
ഇടയ്ക്കിടയ്ക്ക് വിശപ്പ് തോന്നുന്നവരാണെങ്കിൽ ഭക്ഷണത്തിന് പകരം ഒരു കഷണം ചോക്ലേറ്റ് കഴിച്ചാൽ തന്നെ മതിയാവും. ചോക്ലേറ്റുകൾക്ക് വിശപ്പ് കുറക്കാനുള്ള ഹോർമോണുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. അതുമാത്രമല്ല മാനസികസമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ചോക്ലേറ്റ് സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.