കൊണ്ടോട്ടി: പതിനാറുകാരിയെ കാണാനില്ലെന്നു കഴിഞ്ഞ ഞായറാഴ്ച ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന യുവാവ് പിടിയില്‍. പൊന്നാനി ടി.ബി. ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ (21) ആണ് പിടിയിലായത്.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കോട്ടയ്ക്കലില്‍നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജാബിറിനെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജാബിറിനെ പൊന്നാനി ബീച്ചില്‍നിന്ന് പോലീസ് പിടികൂടി.
സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ 12-നും 18-നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്‌നചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്
								
															
															
															
															






