മേപ്പാടി കടച്ചിക്കുന്നില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ മണ്ണിടിച്ചിലില്‍ ടിപ്പര്‍ ലോറിയില്‍ അകപ്പെട്ട ഡ്രൈവര്‍ മരിച്ചു.മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സില്‍വസ്റ്റര്‍ (56) ആണ് മരണപ്പെട്ടത്. വലിയ പാറ വന്ന് ടിപ്പറിന് മുകളില്‍ പതിച്ചാണ് അപകടമുണ്ടായത്.റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്നു സില്‍വസ്റ്റര്‍. മൃതദേഹം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജോളി. മക്കള്‍: രചന, റെല്‍ജിന്‍

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669