ചോക്ലേറ്റ് ഇനി കുട്ടികൾക്ക് മാത്രമല്ല; ആരോഗ്യപരമായ ചില ഗുണങ്ങൾ അറിയാം.

ഒട്ടുമിക്ക എല്ലാ ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് ചോക്ലേറ്റ്. പ്രായഭേദമന്യേ എല്ലാവർക്കും ഇതിന്റെ രുചി ഏറെ പ്രിയങ്കരമാണ്. ചോക്ലേറ്റ് പ്രിയരേ സന്തോഷിപ്പിച്ചു കൊണ്ടുവന്ന പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം ആരോഗ്യപരമായി ചോക്ലേറ്റുകൾക്ക് ഗുണങ്ങൾ ഏറെയാണ്. പ്രമേഹരോഗികളും ഹൃദ്രോഗികളും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുകയാണെങ്കിൽ അത് അവർക്ക് വളരെ ഗുണകരമായിരിക്കുമെന്നാണ് പഠന റിപ്പോർട്ട്‌.

ചോക്ലേറ്റ് കഴിക്കുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറയുകയും പ്രേമേഹരോഗികളുടെ രക്തത്തിൽ ഇന്സുലിന്റെ അളവ് കുറയുന്നതുമായാണ് കണ്ടെത്തൽ. ഇതു കേട്ട് കണ്ടമാനം ചോക്ലേറ്റ് കഴിക്കുകയുമരുത്. ദിവസേന 200 മുതൽ 600 എംജി വരെ ചോക്ലേറ്റ് കഴിക്കുന്നവരിൽ ആണ് ഗുണകരമായ ഫലം കാണിച്ചിരിക്കുന്നത്.

മിതമായ അളവിൽ കഴിക്കുന്ന ഡാർക്ക് ചോക്ലേറ്റ് രക്തത്തിൽ അടങ്ങിയിരിക്കുന്ന ഇന്സുലിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കാര്യങ്ങളെ ചെറുക്കുകയും ചെയ്യുമെന്നാണ് ഗവേഷണത്തിൽ പറയുന്നത്. പ്ലെയിൻ ചോക്ലേറ്റുകളാണ് മിൽക്ക് അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റിനേക്കാൾ നല്ലത്.

പഠനത്തിന്റെ ഭാഗമായി 1139 ആളുകൾക്ക് 119 രുചികളിലുള്ള ചോക്ലറ്റുകളാണ് നൽകിയത്. ചോക്ലേറ്റ് മിതമായ അളവിൽ കഴക്കുന്നവരുടെ ഉറക്കത്തിന്റെ ഗുണനിലവാരവും ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും ഏറെ സഹായമാകുന്നതയും കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ആക്സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലവനോളുകൾ, കാറ്റെച്ചിനുകൾ എന്നിവയാണ് ആരോഗ്യകാര്യത്തിൽ ഗുണകരമായി ഭവിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് വിശപ്പ് തോന്നുന്നവരാണെങ്കിൽ ഭക്ഷണത്തിന് പകരം ഒരു കഷണം ചോക്ലേറ്റ് കഴിച്ചാൽ തന്നെ മതിയാവും. ചോക്ലേറ്റുകൾക്ക് വിശപ്പ് കുറക്കാനുള്ള ഹോർമോണുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. അതുമാത്രമല്ല മാനസികസമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ചോക്ലേറ്റ് സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.