കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികള്‍ക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിശ്ശികയായ ചികിത്സ, മരണാനന്തര, വിവാഹ, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യ ധനസഹായവും പെന്‍ഷന്‍കാര്‍ക്കുള്ള അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് ജില്ലകള്‍ക്ക് തുക അനുവദിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് എല്ലാ ജില്ലകള്‍ക്കുമായി വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ബില്‍ഡിംഗ് സെസ്സ് പിരിവ് നടപ്പാക്കിയത് മൂലം ബോര്‍ഡിന്റെ വരുമാനത്തില്‍ വര്‍ദ്ധനവ് വരുന്ന മുറക്ക് പെന്‍ഷന്‍ കുടിശ്ശിക അടക്കമുള്ള മറ്റാനുകൂല്യങ്ങളും താമസിയാതെ വിതരണം ചെയ്യും. ജില്ലകള്‍ക്ക് കൈമാറിയ തുക ഉടന്‍ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹംഅറിയിച്ചു

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്