തലപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്
മരണപ്പെട്ടു. തലപ്പുഴ 44 മുല്ലക്കൽ ബിനീഷിൻ്റെ മകൻ വിഷ്‌ണു ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി തലപ്പുഴ ചുങ്കത്ത് വെച്ചായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിഷ്‌ണുവിൻ്റെ ബൈക്കിന് കുറുകെ തെരുവ് നായ ചാടിയതിനാലാണ് അപകടം സംഭവിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതര പരിക്കുകളേറ്റ വിഷ്ണുവിനെ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികി ത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുക യായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്