12 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥർ പ്രിവൻ്റീവ് ഓഫീസർ
എ ദിപുവിന്റെ നേതൃത്വത്തിൽ ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നടത്തിയ പരി ശോധനയിൽ നിരവധി മദ്യ കേസുകളിലെ പ്രതിയും ജില്ലയുടെ വിവിധ ഭാഗങ്ങ ളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടി സ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്നതുമായ യുവാവിനെ പിടികൂടി. വെള്ളമുണ്ട പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) ആണ് അറസ്റ്റിലായത്. ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടു ത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ജനുവരി 30 ബീവറേജ് അവധിയായതിനാൽ അനധികൃതമായ മദ്യ വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. ഇയാളുടെ പേരിൽ അടുത്തിടെ എക്സൈസ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉണ്ടായിരുന്നെ ങ്കിലും മദ്യ വില്പന കേസിൽ പിടികൂടാൻ സാധിച്ചിരുന്നില്ല. പലതവണ എക് സൈസിനെ വെട്ടിച്ച് വിദഗ്‌ധമായി ഇയാൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ പദ്ധതിയിലൂടെയും, നിരീക്ഷണത്തിലൂടെയും എക്സൈസ് ഇയാളെ പിടികൂ ടാൻ കെണി ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഡ്രൈവിങ്ങിൽ അസാധാരണ കഴിവുള്ള ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

മാസം മാറി റേഷൻ വിതരണം; വാങ്ങിയ 8,000 പേരെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി.

മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ

കത്തിക്കയറി എണ്ണവില; വിപണിയില്‍ ‘കരിനിഴല്‍’: സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച

ആഗോള വിപണിയിലെ അനിശ്ചിതത്വവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 1000 പോയിന്റോളം (1.28%) താഴേക്ക് പതിച്ച് 76,505

സന്തോഷകരമായ വാർത്ത! ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു.

തിരുവനന്തപുരം : മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പഴയപടിയാകുന്നു. ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.