മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. മേപ്പാടി, മൂപൈനാട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് മേപ്പാടി ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, വൈസ് പ്രസിഡന്റ് വി.യൂസുഫ്, ഡയരറ ക്ടർമാരായ കെ.വിശാലാക്ഷി, പി.അശോക് കുമാർ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെക്രട്ടറി എ.നൌഷാദ്, മാനേജർ എം.ജി. മോഹൻദാസ് എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിലും എല്ലാ ബ്രാഞ്ചുകളിലും തുടരുന്നതാണ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







