പാടിച്ചിറ:വെറുപ്പിന്റെയും,
വിദ്വേഷത്തിന്റെയും
അസഹിഷ്ണുതയുടെയും വിത്തുകൾ വിതയ്ക്കപ്പെട്ടിരിക്കുന്ന ലോക സാഹചര്യത്തിൽ കാലദേശാതിതമായ ഗാന്ധിയൻ ആശയാദർശങ്ങൾക്കു് പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു.
സത്യം, സ്നേഹം . അഹിംസ എന്നീ തത്വസംഹിതകളിൽ രൂപപ്പെടുത്തിയ ഗാന്ധിയൻ ആശയാദർശങ്ങൾ പ്രചരിപ്പിക്കാനും. മഹാത്മജി എക്കാലവും ഉയർത്തിപിടിച്ച മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടറങ്ങണമെന്നും കെ.കെ. ഏബ്രഹാം ഓർമ്മിപ്പിച്ചു.
മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ സമിതി മുള്ളൻ കൊല്ലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാടിച്ചിറയിൽ സംഘടിപ്പിച്ച
മഹാത്മജി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.എം.ജിജോ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിനോജ് കടുപ്പിൽ, വി.ടി.തോമസ് ,ഇ.എ. ശങ്കരൻ,കെ.സി. ജേക്കബ്ബ് ,പി.കെ.രാജൻ ,ശിവരാമൻ പാറക്കുഴി ,ഷിനോജ് കളപ്പുര, ഷിനോയ് മാത്യു തുണ്ടത്തിൽ , സാജൻ കടുപ്പിൽ ജോസ് കണ്ടം തുരുത്തി,സി.കെ.ജോർജ്,മനോജ് കടുപ്പിൽ, പത്മകുമാരി ,മോളി ആക്കാന്തിരി,മോളി ജോസ് ,ജോസ് നെല്ലേടം ,മനോജ് ഉതുപ്പാൻ,സണ്ണി മണ്ഡപം,പി.സി സുനിൽ പഴംപ്ലാക്കൽ,നിഷാദ് പാറക്കുഴി,വിലാസിനി തുരുത്തേൽ,ഷീജ ജയിംസ് ,സണ്ണി കൊളംമ്പള്ളി,സണ്ണി നാല്പത്തഞ്ചിൽ ,ഗിരിജാ സത്യൻ എന്നിവർ പ്രസംഗിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില് ജേണലിസം ആന്ഡ് കമ്മ്യൂണിക്കേഷന്, ടെലിവിഷന് ആന്ഡ് ജേണലിസം, പി.ആര്‍ ആന്ഡ് അഡ്വവര്ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്