വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് നടത്തുന്ന വയനാട് ജില്ലാ പ്രഥമ സബ് ജൂനിയർ ബോയ്സ് /ഗേൾസ് ചാമ്പ്യൻഷിപ്പ് ഈ മാസം 26ന് രാവിലെ 8 മണിക്ക് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഫെബ്രുവരി 22നകം രജിസ്റ്റർ ചെയ്യണം. 2010 ജനവരി 1ന് ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍