ഇടുക്കി ജില്ല ആയുര്വേദ ആശുപത്രി തൊടുപൂഴയില് മെഡിക്കല് ഓഫീസര് ( കൗമാരഭൃത്യം) തസ്തികയില് 1455 രൂപ ദിവസവേതന അടിസ്ഥാനത്തില് ഒഴിവുണ്ട്. 01.01.2024 ല് 41 വയസ്സ് കഴിയാത്ത (ഇളവുകള് അനുവദനീയം) (BAMS) ബി എ എം എസ് ബിരുദവും കൗമാരഭൃത്യത്തില് ബിരുദാനന്തരബിരുദവും കണ്സില് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാര്ത്ഥികള് അതാത് പ്രൊഫഷണല് & എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എല്ലാ അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 20 ന് മുമ്പ് ഹാജരാകേണ്ടതാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







