റിന്‍സിയ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ വനിതാ സുഹൃത്തിന്റെ നിരന്തര ഭീഷണിയാല്‍; ബന്ധം ഒഴിവാക്കാന്‍ ജംസീന നിരന്തരം സമ്മര്‍ദ്ദം ചെലുത്തി; ഫോണ്‍രേഖകള്‍ തെളിവായതോടെ ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ ഭര്‍ത്താവും സ്ത്രീസുഹൃത്തും അറസ്റ്റില്‍

പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത് വീട്ടുകാരുടെ പോരാട്ടത്തിന് ഒടുവിലായി. കല്ലടിക്കോട് ദീപ ജംക്ഷനില്‍ താമസിക്കുന്ന സീനത്തിന്റെ മകള്‍ റിന്‍സിയ (23) മരിച്ച സംഭവത്തിലാണു അറസ്റ്റുണ്ടായിരിക്കു്‌നത്.

യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി ഷാജിത മന്‍സിലില്‍ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കല്‍പറമ്പ് ചുങ്കം ജംസീന (33) എന്നിവരെയായാണ് ബുധനാഴ്ച ഹേമാംബികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരുടെയും പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

കുറേനാളായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന റിന്‍സിയ മൂന്നുമാസംമുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചുവര്‍ഷംമുന്‍പായിരുന്നു ഷഫീസിന്റെയും റിന്‍സിയയുടെയും വിവാഹം. ഇവര്‍ക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. റിന്‍സിയയും ഷെഫീസും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും കാണിച്ച് റിന്‍സിയയുടെ വീട്ടുകാര്‍ ഹേമാംബികനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിന്‍സിയയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിന്‍സിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇതിനുശേഷം ഷെഫീക്ക് ജംസീനയുമായി അടുപ്പത്തിലായതായി പൊലീസ് പറഞ്ഞു. ഷെഫീക് സ്ഥിരമായി റിന്‍സിയെ ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.