കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അദ്ധ്യായന വർഷത്തെ താത്കാലിക അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്‌ച ഫെബ്രുവരി 24 രാവിലെ 9 മുതൽ വിദ്യാലയത്തിൽ വെച്ച് നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് kalpetta.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 04936 298400.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.