മാനന്തവാടി വിമുക്തി ലഹരിമോചനകേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു . എം.ബി.ബി.എസ് (സൈക്യാട്രിക് പി.ജി. ഉള്ളവർക്ക് മുൻഗണന) ഫെബ്രുവരി 21ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖയുടെ അസ്സലും പകർപ്പുകളും സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.