ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







