സംസ്ഥാന റവന്യൂ അവാർഡ് തിളക്കത്തിൽ ജില്ല മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ) കെ.ദേവകി

റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അവാർഡിൽ മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള (ജനറൽ ) പുരസ്‌കാരം എ.ഡി.എം കെ. ദേവകി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത നെന്മേനി വില്ലേജ് ഓഫീസിനുള്ള പുരസ്‌കാരവും മികച്ച വില്ലേജ് ഓഫീസർമാരായ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസർ വി.കെ ആബിദ്, ചെറുകാട്ടൂർ വില്ലേജ് ഓഫീസർ കെ.എസ് സാലു, തോമാട്ടുചാൽ വില്ലേജ് ഓഫീസർ കെ.എം നദീറ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ മികച്ച സർവ്വെ ഓഫീസായ ബത്തേരി റീസർവ്വെ സൂപ്രണ്ട് ഓഫീസിനും ഉത്തര മേഖലയിലെ മികച്ച താലൂക്ക് സർവ്വെയറായി തിരഞ്ഞെടുത്ത ബത്തേരി താലൂക്ക് ഓഫീസിലെ റീന ആന്റണി, മികച്ച സർവ്വെയർ മാനന്തവാടി റീസർവ്വെ സൂപ്രണ്ട് ഓഫീസിലെ സി.കെ ജീവൻ, മികച്ച കോൺട്രാക്ട് സർവ്വെയർ സുൽത്താൻ ബത്തേരി സർവ്വെ സൂപ്രണ്ട് ഓഫീസിലെ പി.പി ഗ്രീഷ്മയും പുരസ്‌കാരം ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ് ദാനത്തിൽ റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, എം.പിമാർ, എം.എൽ.എമാർ, മേയർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.