കാട്ടിക്കുളം: കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും മികവുത്സവവും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ എ.എൻ സുശീല അധ്യക്ഷയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മികച്ച കൊമേഴ്സ് അധ്യാപകനായി തിരഞ്ഞെടുത്ത സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനായ പിവി ഷാജു മാസ്റ്ററെ ആദരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പിഎൻ ഹരീന്ദ്രൻ, വാർഡ് മെമ്പർ കെ രാധാകൃഷ്ണൻ, മെമ്പറും പിടിഎ പ്രസിഡന്റുമായ കെ സിജിത്ത്, എം പി ടിഎ പ്രസിഡണ്ട്, നൂപ ടി ജി, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പി ആർ ഷിബു, എസ് എം സി ചെയർമാൻ ടി സന്തോഷ് കുമാർ, പ്രധാന അധ്യാപിക സബ്രിയ ബിഗം പി, രശ്മി വിഎസ്, ഷാജു കെ കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ക്ലാസ് ടോപ്പർമാരായ വിദ്യാർഥികളെയും ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







