ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു.മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് അമ്പുകുത്തി
ജി എൽ പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ഗ്രേസി ക്ലാസ്സെടുത്തു. സാമ്പത്തിക സാക്ഷരത വാരാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസിന് ജിലി ജോർജ് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.
സിഡിഒ ജാൻസി ബെന്നി സംസാരിച്ചു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ