മുട്ടിൽ:
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ തീരുമാനപ്രകാരംമാർച്ച് 4 ലൈൻമാൻ ദിവസ്
ആയി ആചരിക്കുന്നതിന്റെ ഭാഗമായി KSEB മുട്ടിൽ സെക്ഷനിലെ ലൈൻമാൻമാരെ ആദരിച്ചു.
സേവ, സുരക്ഷ, സ്വ അഭിമൻ എന്നതാണ് അതോറിട്ടി നൽകിയിരിക്കുന്ന മുദ്രാവാക്യം.
KSEB യെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മുഖ്യകണ്ണിയാണ്
ലൈൻമാൻ.ജനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ലൈൻമാൻമാർ.
വളരെ അപകടകരമയ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരാണ് അവർ. അവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതിന്ന് വേണ്ടിയാണ് ലൈൻമാൻ ദിനം ആചരിക്കുന്നത്.
ചടങ്ങിൽ മുട്ടിൽ സെക്ഷനിലെ സീനിയർ സൂപ്രണ്ട് പി.എം ഹസീന അദ്ധ്യക്ഷത വഹിച്ചു. സബ് എഞ്ചിനീയർമാരായ കെ.എം ജoഹർ
കെ.കെ.ചന്ദ്രൻ ,പി.എ.ശിൽപ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്