മീനങ്ങാടി: വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകൾ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ് മീനങ്ങാടിയെ പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി നുസ്രത്ത്, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു കൃഷ്ണ ,സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി വർഗീസ് ,ഉഷാരാജേന്ദ്രൻ, ശാരദ മണി ,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മുഫീദ തെസ്നി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.രണ്ടാം തവണയാണ് മികച്ച ജാഗ്രാതാ സമിതി ക്കുള്ള പുരസ്ക്കാരം മീനങ്ങാടിയെ തേടിയെത്തുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്