ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

‘കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’
തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്